മാർ പാംപ്ലാനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ അപലപിച്ച് തലശ്ശേരി അതിരൂപത. പൊലീസിൽ പരാതിയും നല്കിയെന്ന്.

മാർ പാംപ്ലാനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ അപലപിച്ച് തലശ്ശേരി അതിരൂപത. പൊലീസിൽ പരാതിയും നല്കിയെന്ന്.
Feb 14, 2026 10:39 PM | By PointViews Editor

കണ്ണൂർ: ഇസ്ലാമിക തീവ്രവാദ സംഘടനകളോട് ബന്ധമുണ്ടെന്ന് ആരോപണ വിധേയരായ എറണാകുളം അങ്കമാലി രൂപതാ വിമതൻമാരെ സംരക്ഷിക്കുന്നത് മാർപാംപ്ലാനിയാണെന്ന് ആരോപണമുന്നയിച്ച വൺ ചർച്ച് വൺ മൂവ്മെൻ്റിനെതിരെ പ്രതികരണവും പരാതിയുമായി തലശ്ശേരി അതി രൂപത. വൺ ചർച്ച് വൺ മൂവ്മെൻ്റ് ൻ്റെ ആരോപണങ്ങൾക്കെതിരെ വിശദീകരണവുമായി രൂപതാ പിആർഒയുടെ പത്രകുറിപ്പും വന്നു. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൂർണ രൂപത്തിൽ ചുവടെ.

തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി പിതാവിനെ അപകീർ ത്തിപ്പെടുത്തുവാൻ 13-2-2026 ന് കണ്ണൂർ പ്രസ്‌ക്ലബ്ബിൽ പത്രസമ്മേളനം വിളിച്ചുകൂട്ടുകയും അന്നേദിവസം രാത്രിയിൽ ബിഷപ് ഹൗസിൻ്റെ ഗേറ്റിലും മതിലുകളിലും അപകീർത്തിപരവും വിദ്വേഷജനകവുമായ പോസ്റ്ററുകൾ പതിക്കുകയും ചെയ്ത വൺ ചർച്ച് വൺ മൂവ്മെൻ്റ് എന്ന ഗ്രൂപ്പിൻ്റെ നടപടിയെ അതിരൂപത ശക്തിയുക്തം അപല പിക്കുന്നു.

കണ്ണൂർ പ്രസ്‌ക്ലബ്ബിൽ പത്രസമ്മേളനം നടത്തിയ വ്യക്തികൾ തന്നെയാണ് ബിഷപ് ഹൗസിന്റെ ഗേറ്റിൽ ആഭാസകരമായ പോസ്റ്ററുകൾ പതിച്ചത് എന്ന് സി.സി.ടി.വി.യിൽ വ്യക്തമാണ്. പ്രസ്തു‌ത സംഭവത്തിൽ പോലീസിൽ കേസ് നൽകുകയും നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിവാദപരമായ വിഷയങ്ങളിൽ വിയോജിപ്പ് പ്രകടിപ്പിക്കാൻ സഭാ സംവിധാനത്തിലും രാജ്യ നിയമ വ്യവസ്ഥയിലും വകുപ്പുകൾ ഉണ്ടായിരിക്കെ, രാത്രിയുടെ മറവിൽ കലാപങ്ങൾ സൃഷ്ടി ക്കാനുള്ള കുത്സിത പ്രവർത്തനങ്ങളെയും അവയുടെ സൂത്രധാരകരെയും ഒറ്റപ്പെടു ത്തേണ്ടതാണ്. പത്രസമ്മേളനത്തിലെ നുണപ്രചാരണങ്ങളുടെ നിജസ്ഥിതി അന്വേഷി ക്കാനോ അതിരൂപതയുടെ ഭാഗം കേൾക്കാനോ തയ്യാറാകാതെ വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ തെറ്റുതിരുത്താൻ തയ്യാറാകണം.

അഭിവന്ദ്യ പാംപ്ലാനി പിതാവിനെ ഉന്നംവെച്ച് വ്യക്തിഹത്യ നടത്തുവാൻ ശ്രമിക്കുന്ന വ്യക്തി കളും വാട്സ്ആപ്പ് ഗ്രൂപ്പുകളും സഭയുടെ നന്മയല്ല കാംക്ഷിക്കുന്നത്. വിഘടിച്ചു നിൽക്കുന്ന ഒരു സഭാസമൂഹത്തെ പൈതൃക സ്നേഹത്തോടെ അനുരഞ്ജനത്തിന്റെയും കൂട്ടായ്മ‌യുടെയും പാതയിലേക്ക് കൊണ്ടുവരുവാൻ പിതാവ് നടത്തുന്ന ശ്രമങ്ങൾ സഭാ സിനഡിന്റെ അംഗീകാരത്തോടെയാണെന്നുള്ള വസ്‌തുതകളെ തിരസ്‌കരിച്ച് വെറുപ്പിന്റെ കനലുകളെ ഊതിക്കത്തിക്കുവാൻ വെപ്രാളം കൊള്ളുന്നവർ ക്രിസ്‌തു മാർഗത്തിൽ നിന്ന് ഏറെ അകലെയാണ്. പിതാവിനെ ഒറ്റപ്പെടുത്തി തേജോവധം ചെയ്ത‌ ഭിന്നത വളർത്താൻ ശ്രമിക്കുന്നവർ ഇരുമ്പാണികളിൽ തൊഴിക്കുന്ന ഭോഷരാണ്. സാമൂഹ്യ ദ്രോഹപരവും സഭാവിരുദ്ധവുമായ ഇത്തരം പ്രവണതകളെ ദുരീകരിക്കാൻ ദൈവജനം ബദ്ധശ്രദ്ധ രാകേണ്ടതാണ്. അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിൻ്റെ കൂടെ തലശ്ശേരി അതിരൂപ തയിലെ മുഴുവൻ ദൈവജനവും അണിചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും എല്ലാവിധ വിദ്വേഷ പ്രചാരണങ്ങളെയും അപലപിക്കുകയും ചെയ്യുന്നു. അതിരൂപതയ്ക്ക് വേണ്ടി പിആർഒ

ഫാ. ജോസഫ് മുട്ടത്തുകുന്നേൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പക്ഷെ മാർപ്പാപ്പയുടെ പ്രതിനിധിയെ വരെ തടയുകയും പുലഭ്യം പറയുകയും സഭാ നേതൃത്വത്തിലെത്തിയവരെ പരസ്യമായി അവഹേളിക്കുകയും അക്രമിക്കുകയും ചെയ്ത എറണാകുളം ഭീകരൻ ഷൈജു ആൻ്റണിയെ എന്ത് പറഞ്ഞാണ് സഭാ സ്നേഹത്തിലേക്ക് പുൽകിച്ചേർത്തതെന്നും മേജർ ആർച്ച് ബിഷപ്പിനെ അവഹേളിച്ചവരെ സഭാ മക്കളാക്കി പ്രഖ്യാപിക്കാൻ എന്ത് വ്യവസ്ഥയാണ് മുന്നോട്ട് വച്ചതെന്നും പറഞ്ഞിട്ടില്ല. ഷൈജു ആൻ്റണിയും ഫാദർ വട്ടോളിയും അടക്കമുള്ള ഭീകരൻമാരെ സ്നേഹിച്ചു ചേർത്ത് പിടിക്കുന്ന രൂപതയെന്തിന് വിമർശനമുന്നയിച്ച വൺ ചർച്ച് വൺ മൂവ്മെൻ്റ് അംഗങ്ങൾക്കെതിരെ കേസുമായി പോയെന്ന ചോദ്യം ബാക്കിയാണെന്ന് വിവിധ ക്രൈസ്തവ വിശ്വാസ സംഘങ്ങൾ ചോദിക്കുന്നു.

The Archdiocese of Thalassery has condemned the campaigns against Mar Pamplani and has also filed a complaint with the police.

Related Stories
മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

Mar 5, 2026 12:50 PM

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും കടിപിടിയും

മൂവാറ്റുപുഴയിൽ കുഴൽനാടൻ പോരാട്ടത്തിന് ഗോദയിലേക്ക്; എൽഡിഎഫിൽ പൊട്ടിത്തെറിയും...

Read More >>
വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

Mar 1, 2026 03:44 PM

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം കേൾക്കും.

വീണയ്ക്കും അഭിലാഷിനും എതിരെയുള്ള ടി.ഒ. മോഹനൻ്റെ പരാതി മാർച്ച് 2 ന് വാദം...

Read More >>
ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

Feb 26, 2026 11:04 PM

ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്.

ശ്രീലേഖയ്ക്ക് എതിരെ പോക്സോ...

Read More >>
രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

Feb 26, 2026 07:34 AM

രാഹുൽ ഗാന്ധി പേരാവൂരിൽ വരുന്നതെന്തിനാ?

രാഹുൽ ഗാന്ധി പേരാവൂരിൽ...

Read More >>
കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

Feb 25, 2026 11:03 PM

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണം.

കള്ളം പറയുന്ന വിജയൻ കേരളത്തിന് തീയിടാൻ ശ്രമിക്കുന്നു. ജനങ്ങൾ ജാഗ്രത...

Read More >>
ശലഭ സങ്കേതത്തിലെ  കാട്ടാന പാതിരാത്രി മതിൽ ചാടി!

Feb 23, 2026 01:02 AM

ശലഭ സങ്കേതത്തിലെ കാട്ടാന പാതിരാത്രി മതിൽ ചാടി!

'ശലഭ'സങ്കേതത്തിലെ 'കാട്ടാന' "പാതിരാത്രി" "മതിൽ ചാടി!...

Read More >>
Top Stories